NRI
ന്യൂയോർക്ക്: കോട്ടയം പൊൻകുന്നം ഇളംകുളം പുഷ്പമംഗലം വീട്ടിൽ മാത്യൂസ് (മത്തായി) വർഗീസ് (87) ന്യൂയോർക്കിലെ ന്യൂഹൈഡ് പാർക്കിൽ അന്തരിച്ചു.
ഭാര്യ: ത്രേസ്യാക്കുട്ടി വർഗീസ്. മക്കളും മരുമക്കളും: ലാലി & അലക്സ് മാഞ്ചേരി (സെന്റ് ആന്റണീസ് വാർഡ്), ലാൽസൺ & റോഷിനി (സെന്റ് അൽഫോൺസാ വാർഡ്), ലാലു & സിന്ധു (സെന്റ് തോമസ് സീറോമലബാർ ചർച്ച്, മിൽപിറ്റാസ്, കലിഫോർണിയ).
സംസ്കാര ചടങ്ങുകൾ
പൊതുദർശനം: തീയതി & സമയം: ബുധനാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഒമ്പത് വരെ സ്ഥലം: Park Funeral Chapels, 2175 Jericho Turnpike, Garden City Park, NY 11040.
സംസ്കാര ശുശ്രൂഷ: തീയതി & സമയം വ്യാഴാഴ്ച രാവിലെ 10ന് സ്ഥലം: St. Mary’s Syro Malabar Catholic Church, 926 Round Swamp Road, Old Bethpage, NY 11804.
സംസ്കാരം: സ്ഥലം: Queen of Peace Cemetery, 321 Jericho Turnpike, Old Westbury, NY 11568.
NRI
ന്യൂയോർക്ക്: തോമസ് മാലിയിൽ (82) ന്യൂയോർക്കിലെ യോങ്കേഴ്സിൽ അന്തരിച്ചു. ഭാര്യ: പരേതയായ തെരേസ. മക്കൾ: ടിം, ടോം. പരേതൻ ആലപ്പുഴ എടത്വ സ്വദേശി മാലിയിൽ കുടുംബാംഗമാണ്.
പൊതുദർശനം: സെപ്റ്റംബർ 11ന് ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെ രാത്രി ഏഴ് വരെ.
Flynn Memorial Home - Central Park Ave., Yonkers Funeral service: Saturday, September 12, 2026,9:45 a 7.
Annunciation Church: 470 Westchester Avenue YONKERS, NY 10707. Burial service:Mount Calvary Cemetery, 575 Hillside Ave WHITE PLAINS, NY 10603.
കൂടുതൽ വിവരങ്ങൾക്ക്: ബെന്നി തോമസ് - 914 514 0813.
NRI
ന്യൂയോർക്ക്: തിരുവല്ല വെണ്ണിക്കുളം തെള്ളിയൂർ മാളിയകാമണ്ണിൽ കുടുംബാംഗമായ കിരൺ ഈശോ ജോർജ് (35) അന്തരിച്ചു. പരേതനായ ജോർജുകുട്ടി ഈശോയുടെയും ഷീബ ജോർജിന്റെയും മകനാണ്. സാന്ദ്ര സഹോദരിയാണ്.
പഠനത്തിൽ മികവ് പുലർത്തിയ കിരൺ എംടെക് പൂർത്തിയാക്കിയ ശേഷം കുവൈറ്റിൽ ജോലി ചെയ്തിരുന്നു. പിന്നീട് ഭാര്യ ടീനയോടൊപ്പം അമേരിക്കയിലെത്തിയ അദ്ദേഹം തുടർപഠനം പൂർത്തിയാക്കി Licensed Stationary Engineer ആയി ജോലി ചെയ്തുവരികയായിരുന്നു.
ന്യൂയോർക്കിൽ കുടുംബസമേതം താമസിച്ചിരുന്ന കിരൺ ജീവിതത്തിലെ പുതിയ സന്തോഷങ്ങൾക്കായി കാത്തിരിക്കവെയാണ് അപ്രതീക്ഷിത വേർപാട്.
സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച ഈസ്റ്റേൺ ടൈം രാവിലെ 10ന് Park Funeral Chapels-ൽ നടന്നു. തുടർന്ന് Lindenhurst-ലെ Breslau Cemetery യിൽ സംസ്കാരം നടത്തി.
NRI
ന്യൂയോര്ക്ക്: ലോംഗ് ഐലൻഡിലെ ഡീർ പാർക്കിലുള്ള ന്യൂ ഐലൻഡ് ഫാർമസി ഉടമ നിധിൻ മോഹൻ (50) ശനിയാഴ്ച അന്തരിച്ചു.
ഭാര്യ ഡോ. ലീന മോഹനും മക്കളായ കൃഷ്ണ മോഹനും നയന മോഹനുമൊപ്പം ലോംഗ് ഐലൻഡിൽ താമസിച്ചുവരികയായിരുന്നു.
പരേതൻ ന്യൂയോർക്കിലുള്ള ജയപ്രകാശ് നായരുടെയും രാധാമണി നായരുടെയും ഹൂസ്റ്റണിലുള്ള രത്നമ്മ രാജന്റെയും സഹോദരി പൊന്നമ്മ മോഹന്റെയും എ.എൻ. മോഹന്റെയും പുത്രനാണ്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതല് രാത്രി ഒമ്പത് വരെ ക്ലൗഡ് ആര് ബോയ്ഡ്-സ്പെന്സര് ഫ്യൂണറല് ഹോമില് (Cloud R Boyd-Spencer Funeral Home, 448 W Main Street, Babylon, New York 11702).
വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല് മൗണ്ട് പ്ലസന്റ് സെമിത്തേരിയില് (Mt. Pleasant Cemetery, 41 Main Street, Center Moriches, NY 11934) മരണാനന്തര ചടങ്ങുകളും സംസ്കാരവും നടക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ജയപ്രകാശ് നായർ - 845 507 2621.
NRI
ന്യൂയോർക്ക്: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികനും ന്യൂസിറ്റി യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിന്റെ വികാരിയുമായ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പയെ ന്യൂയോർക്കിലെ റോക്ലാൻഡ് കൗണ്ടി പ്രത്യേക ബഹുമതിയോടെ ആദരിച്ചു.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ ആത്മീയ, സാമൂഹിക, സാംസ്കാരിക സേവനങ്ങളെ മാനിച്ചാണ് അംഗീകാരം നൽകിയത്. റോക്ലാൻഡ് കൗണ്ടി സംഘടിപ്പിച്ച ഇന്ത്യൻ പൈതൃക മാസാചരണ ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം.
കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ വന്ദ്യ ചട്ടത്തിൽ അച്ചനെ സദസിന് പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ ദീർഘകാല വൈദിക-സാമൂഹിക സേവനങ്ങളും സഭയ്ക്കും സമൂഹത്തിനും നൽകിയ സംഭാവനകളും വിശദീകരിച്ചശേഷം സ്മാരകോപഹാരം സമ്മാനിച്ചു.
അമേരിക്കൻ ഇന്ത്യൻ സമൂഹത്തിന്റെ പൈതൃകവും സാമൂഹിക സംഭാവനകളും ആഘോഷിക്കുന്ന ചടങ്ങിലാണ് വന്ദ്യ ചട്ടത്തിൽ അച്ചനെ ആദരിച്ചത്.
യുവജന മാർഗനിർദേശം, കുടുംബ കൗൺസലിംഗ്, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സമുദായ ഐക്യം, സുറിയാനി സഭയുടെ ആത്മീയ പൈതൃക സംരക്ഷണം തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിന്റെ സേവനങ്ങളാണ് അംഗീകാരത്തിന് പ്രധാനമായും പരിഗണിച്ചത്.
a
അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിൽ വൈറ്റ് പ്ലെയിൻസ്, ആൽബനി, വെസ്റ്റ് നയാക്ക്, സ്റ്റാറ്റൻ ഐലൻഡ്, യോങ്കേഴ്സ് എന്നിവിടങ്ങളിലെ ദേവാലയങ്ങളിൽ ആത്മീയ നേതൃത്വം നൽകിയ അദ്ദേഹം നിലവിൽ ന്യൂ സിറ്റി യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിന്റെ വികാരിയായും നാനുവെറ്റ് ദേവാലയത്തിന്റെ സഹവികാരിയായും സേവനമനുഷ്ഠിക്കുന്നു.
അതിഭദ്രാസന കൗൺസിൽ അംഗം, വൈദിക സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സഭയ്ക്കും വിശ്വാസിസമൂഹത്തിനും നൽകിയ സംഭാവനകളെ മാനിച്ച് 2011 സെപ്റ്റംബർ 24-ന് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആർച്ച് ബിഷപ്പായ അഭിവന്ദ്യ മോർ തീത്തോസ് യൽദോ അദ്ദേഹത്തെ കോറെപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തി.
1952 ഓഗസ്റ്റ് ഒമ്പതിന് കേരളത്തിൽ ജനിച്ച ഗീവർഗീസ് തോമസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പ 1974-ൽ വൈദികപട്ടം സ്വീകരിക്കുകയും 1976-ൽ ഔദ്യോഗിക വൈദിക ശുശ്രൂഷ ആരംഭിക്കുകയും ചെയ്തു.
ഇന്ത്യയിൽ മുപ്പതിലധികം ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ച അദ്ദേഹം യുവജന പരിശീലനം, കുടുംബശുശ്രൂഷ, മതപഠനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ദേവാലയ നിർമാണം തുടങ്ങിയ മേഖലകളിലും ശ്രദ്ധേയമായ നേതൃത്വം നൽകി.
കോട്ടയം ഭദ്രാസന കൗൺസിൽ അംഗം, വൈദിക സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ച അദ്ദേഹം തൃക്കോതമംഗലം സെന്റ് മേരീസ് ബെത്ലഹേം ദേവാലയത്തിന്റെ നിർമാണം ഉൾപ്പെടെ നിരവധി പദ്ധതികളിൽ നിർണായക പങ്കുവഹിച്ചു.
ചടങ്ങിൽ ന്യൂസിറ്റി സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയ ഭാരവാഹികളും അതിഭദ്രാസന വൈദികരും കൗൺസിൽ അംഗങ്ങളും വിശ്വാസികളും സമൂഹത്തിലെ പ്രമുഖരും ചട്ടത്തിൽ അച്ചന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവയും അമേരിക്കൻ മലങ്കര അതിഭദ്രാസനാധിപൻ യെൽദൊ മോർ തീത്തോസ് ആർച്ച്ബിഷപ്പും ചടങ്ങിനോടനുബന്ധിച്ച് ആശംസകൾ അറിയിച്ചു.
റോക്ലാൻഡ് കൗണ്ടിയുടെ ഈ അംഗീകാരം ഗീവർഗീസ് തോമസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പയുടെ ദീർഘകാല ആത്മീയ-സാമൂഹിക സേവനങ്ങൾക്ക് ലഭിച്ച ശ്രദ്ധേയമായ അംഗീകാരമായി വിലയിരുത്തപ്പെടുന്നു.
വ്യക്തിഗത ബഹുമതിക്കപ്പുറം മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആത്മീയ പാരമ്പര്യത്തിനും വിശ്വാസിസമൂഹത്തിനും അദ്ദേഹം നൽകിയ സമർപ്പിത സേവനത്തിനുള്ള പൊതുസമൂഹത്തിന്റെ ആദരവുകൂടിയാണ് ഈ പുരസ്കാരം.
NRI
ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തിൽ മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് ഊഷ്മള സ്വീകരണവും സ്നേഹവിരുന്നും ന്യൂയോർക്കിലെ ദി ഇൻ അറ്റ് ന്യൂ ഹൈഡ് പാർക്ക് ഹോട്ടലിൽ സംഘടിപ്പിച്ചു.
നോർത്ത് ഈസ്റ്റ് റീജിയണിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ, സഭാനേതാക്കൾ, വിശ്വാസികൾ എന്നിവർ പങ്കെടുത്ത സമ്മേളനം ആത്മീയ കൂട്ടായ്മയ്ക്കും സഭയുടെ ദൗത്യദർശനം പങ്കുവെക്കുന്നതിനും വേദിയായി.
ഉദ്ഘാടന സന്ദേശത്തിൽ മാർത്തോമ്മാ സഭയുടെ സമകാലിക ദൗത്യവും സ്വത്വവും വിശദീകരിച്ച മെത്രാപ്പോലീത്ത, സഭയെ വെറുമൊരു ആഗോള പ്രവാസി സമൂഹമായി മാത്രം കാണാനാവില്ലെന്ന് പറഞ്ഞു.
"മാർത്തോമ്മാ സഭ ഒരു പ്രവാസി സമൂഹം എന്നതിലുപരി, ക്രിസ്തുവിന് വിശ്വസ്തമായി സാക്ഷ്യം വഹിക്കുകയും എല്ലാവരെയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന വിശ്വാസസമൂഹമാണ്' അദ്ദേഹം വ്യക്തമാക്കി.
ക്രിസ്തുവിന്റെ സ്നേഹവും കരുണയും ജീവിതത്തിലൂടെ പ്രകടമാക്കുന്ന സാക്ഷികളാകാൻ വിശ്വാസികളെ ആഹ്വാനം ചെയ്ത മെത്രാപ്പോലീത്ത, പശ്ചാത്തലമോ സാഹചര്യങ്ങളോ നോക്കാതെ എല്ലാവരെയും സ്വീകരിക്കുന്ന തുറന്ന വിശ്വാസസമൂഹങ്ങളായി ഇടവകകൾ മാറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
വടക്കേ അമേരിക്കയിലെയും ലോകമെമ്പാടുമുള്ള സഭയുടെ ശുശ്രൂഷയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ആത്മീയ പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം സമൂഹവുമായി സജീവമായി ഇടപെടേണ്ട ഉത്തരവാദിത്വവും സഭയ്ക്കുണ്ടെന്ന് പറഞ്ഞു.
സ്വന്തം അംഗങ്ങളുടെ പരിപാലനത്തിൽ മാത്രം ഒതുങ്ങാതെ സുവിശേഷപ്രഘോഷണത്തിലൂടെയും കാരുണ്യപ്രവർത്തനങ്ങളിലൂടെയും ക്രിസ്തുവിന്റെ സ്നേഹവും പ്രത്യാശയും ലോകത്തിലേക്ക് പകരുന്ന സഭയായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
യുവജനങ്ങളുടെ ആത്മീയ വളർച്ചയും സഭയുടെ ഭാവി നേതൃത്വവും മാർത്തോമ്മാ സഭയുടെ പ്രധാന മുൻഗണനകളിലൊന്നാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. വിശ്വാസത്തിൽ വേരൂന്നിയ യുവതലമുറയെ വളർത്തിയെടുക്കാൻ കുടുംബങ്ങളും ഇടവകകളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ആരാധന, സുവിശേഷ പ്രവർത്തനം, സാമൂഹിക പ്രതിബദ്ധത, നേതൃത്വപരിശീലനം എന്നിവയിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ചടങ്ങിൽ മെത്രാപ്പോലീത്തയുടെ ആത്മകഥയായ "An Anointed Life' പ്രകാശനം ചെയ്തു. നോർത്ത് ഈസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മിറ്റി (NERAC) പ്രസിഡന്റും ഭദ്രാസനാധിപനുമായ റൈറ്റ് റവ. ഡോ. അബ്രാഹം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
ഭദ്രാസന സെക്രട്ടറി റവ. ജോയൽ എസ്. തോമസ് പ്രാരംഭ പ്രാർത്ഥന നടത്തി. NERAC വൈസ് പ്രസിഡന്റ് റവ. ബിജു പി. സൈമൺ സ്വാഗതവും സെക്രട്ടറി ജേക്കബ് ചാക്കോ നന്ദിയും രേഖപ്പെടുത്തി.
വിവിധ ഇടവകകളെ ആദരിക്കുകയും സമ്മേളനത്തിന്റെ വിജയത്തിനായി സഹകരിച്ച സ്പോൺസർമാരെ അനുമോദിക്കുകയും ചെയ്തു. പ്രാർഥനയും സൗഹൃദസംഗമവും സ്നേഹവിരുന്നും ഉൾപ്പെട്ട സമ്മേളനം നോർത്ത് ഈസ്റ്റ് റീജിയണിലെ ഇടവകകൾ തമ്മിലുള്ള ഐക്യവും സഹോദര്യബന്ധവും കൂടുതൽ ശക്തിപ്പെടുത്തി.
സഭയുടെ വളർച്ചയ്ക്കും ദൗത്യനിർവഹണത്തിനുമായി പ്രാർഥിച്ചും സുവിശേഷത്തിന് വിശ്വസ്തമായി സാക്ഷ്യം വഹിക്കുകയും എല്ലാവരെയും ദൈവസ്നേഹത്തിലേക്ക് സ്വാഗതം ചെയ്യുന്ന ജീവസുറ്റ ക്രൈസ്തവ സമൂഹമായി നിലകൊള്ളുമെന്ന പ്രതിജ്ഞ പുതുക്കിക്കൊണ്ടും സമ്മേളനം സമാപിച്ചു.
NRI
ന്യൂയോർക്ക്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എയുടെ നേതൃത്വത്തിൽ "Solidarity, Democracy, Justice' എന്ന സന്ദേശമുയർത്തി ന്യൂയോർക്കിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കുന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്ക്വയറിലാണ് (47th Street & 7th Avenue) പരിപാടി നടക്കുന്നത്.
ഇന്ത്യയിൽ നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ച, മൂല്യനിർണയത്തിലെ ക്രമക്കേടുകൾ, ഇവയിൽ പ്രതിഷേധിച്ച് സമാധാനപരമായി സമരം ചെയ്ത വിദ്യാർഥികൾക്കും കോൺഗ്രസ് പ്രവർത്തകർക്കുമെതിരേ നടന്ന പോലീസ് അതിക്രമങ്ങൾ എന്നിവയ്ക്കെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് ഈ സംഗമം ഒരുക്കുന്നത്.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരായ പ്രതികാര നടപടികളിലും ജനാധിപത്യ ധ്വംസനത്തിലും പ്രതിഷേധം ഉയർത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജനാധിപത്യവും നീതിയും സംരക്ഷിക്കുന്നതിനായി ഏവരും ഒരുമിച്ച് അണിനിരക്കണമെന്ന് സംഘാടകർ ആഹ്വാനം ചെയ്തു.
ഐഒസി യുഎസ്എ വൈസ് ചെയർമാൻ ജോർജ് അബ്രഹാമിന്റെ നേതൃത്വത്തിൽ ന്യൂജഴ്സി, ന്യൂയോർക്ക്, കണക്ടിക്കട്ട്, പെൻസിൽവാനിയ ചാപ്റ്റർ പ്രവർത്തകരും അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികളും പരിപാടിയിൽ പങ്കാളികളാകും.
കേരള ചാപ്റ്റർ പ്രസിഡന്റ് സതീശൻ നായർ, ചെയർമാൻ പോൾ കറുകപ്പള്ളിൽ, മുൻ പ്രസിഡന്റ് ലീല മാരേട്ട്, നാഷണൽ ജനറൽ സെക്രട്ടറിമാരായ രാജീവ് മോഹൻ, ജോസഫ് ഇടിക്കുള, സോഫിയ ശർമ, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റുമാരായ നോഹ ജോർജ്, ഇമ്രാൻ പാഷ, ന്യൂജഴ്സി ചാപ്റ്റർ പ്രസിഡന്റ് ജെയിംസ് ജോർജ് എന്നിവരടക്കം നിരവധി നേതാക്കളും ഭാരവാഹികളും സംഗമത്തിന് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: സോഫിയ ശർമ (917-668-9999), ഇമ്രാൻ പാഷ (248-214-4668).
NRI
ന്യൂയോർക്ക്: സിൽവർ ജൂബിലി ആഘോഷിക്കുന്ന ന്യൂയോർക്കിലെ ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ കത്തോലിക്ക ഫൊറോനാ ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് വത്തിക്കാൻ മതാന്തര സംവാദ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായ കർദിനാൾ മാർ ജോർജ് കൂവക്കാടിന് ഇടവകയുടെ ആഭിമുഖ്യത്തിൽ ഉജ്വല സ്വീകരണം നൽകി.
പള്ളിമേടയിൽ നിന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ആനയിച്ച കർദിനാളിനെ കൈക്കാരൻമാരായ ജോർജ് പട്ടേരിൽ, ഡെന്നി കല്ലുകളം, അനിൽ കണ്ടത്തിൽ എന്നിവർ ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
NRI
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് യോർക്ക്ടൗൺ ഹൈറ്റ്സ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താവിഷയം. കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ ജോൺ താമരവേലിൽ, റിംഗിൾ ബിജു, ഡോ. റെബേക്ക പോത്തൻ, പ്രേംസി ജോൺ, ഈതൻ കൂട്ടുമാത എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ദേവാലയ സെക്രട്ടറി സക്കറിയ ബാബു, ട്രഷറർ ബാബു ജോർജ്, ഭദ്രാസന അസംബ്ലി അംഗങ്ങളായ കുര്യൻ പള്ളിയങ്കൽ, ജോർജ്കുട്ടി മാത്യു, മലങ്കര അസോസിയേഷൻ അംഗങ്ങളായ വർഗീസ് മാമ്പള്ളിൽ, സാജൻ മാത്യു എന്നിവരും സന്നിഹിതരായിരുന്നു.
NRI
ന്യൂയോർക്ക്: സാറാമ്മ വർഗീസിന്റെ (88) നിര്യാണത്തിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അനുശോചനം അറിയിച്ചു.
പരേതയുടെ ഇളയ മകൻ റെജി വർഗീസ് മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമാണ്.
ഡാളസിൽ ചാമുണ്ഡ ഓട്ടോ ബോഡി ഷോപ്പ് ഉടമയായ റജി വർഗീസിനോടൊപ്പം താമസിച്ചു വരികെ ബുധനാഴ്ച രാവിലെ ആണ് അന്ത്യം സംഭവിച്ചത്.
നാട്ടുകാരും പ്രവാസികളും ഒരുപോലെ സ്നേഹിച്ച ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പരേതയായ സാറാമ്മ വർഗീസ്.
ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ദൈവം ആശ്വാസം പകരട്ടെ എന്ന് കേന്ദ്ര കമ്മിറ്റി ആശംസിച്ചു.
NRI
ന്യൂയോർക്ക്: അമേരിക്കൻ മലയാളി സമൂഹത്തിലെ ശ്രദ്ധേയനായ ആദ്യകാല സംരംഭകനും വെസ്റ്റ് ചെസ്റ്ററിലെ പ്രശസ്തമായ ബംഗാൾ ടൈഗർ റസ്റ്ററന്റിന്റെ ഉടമയുമായിരുന്ന സിംസൺ മാത്യു കളത്തറ (85) അന്തരിച്ചു.
ദശാബ്ദങ്ങളോളം റസ്റ്റോറന്റ് മേഖലയിലൂടെ ഇന്ത്യൻ ഭക്ഷണസംസ്കാരത്തെ അമേരിക്കൻ സമൂഹത്തിലേക്ക് പരിചയപ്പെടുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. വെെക്കം ചെമ്പ് സ്വദേശിയായ അദ്ദേഹം നടൻ മമ്മൂട്ടിയുടെ അയൽക്കാരനായിരുന്നു.
മമ്മൂട്ടി ന്യൂയോർക്കിൽ വരുമ്പോൾ താമസിക്കുന്നത് അദ്ദേഹത്തിന്റെ വസതിയിലായിരുന്നു. സഹോദരൻ അറ്റോർണി സ്റ്റാൻലി കളത്തറ ന്യൂയോർക് സിറ്റി കൗൺസിൽ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
വെസ്റ്റ്ചെസ്റ്റർ - റോക്ലാൻഡ് മേഖലയിലെ ന്യൂയോർക്ക് റസ്റ്റോറന്റ് അസോസിയേഷൻ അദ്ദേഹത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കുകയുണ്ടായി. നാല് പതിറ്റാണ്ട് കാലം തന്റെ സ്വന്തം റസ്റ്ററന്റിൽ നിരന്തരം പ്രവർത്തിച്ചുകൊണ്ട് ആയിരക്കണക്കിന് ഉപഭോക്താക്കളുടെ ആദരവും സ്നേഹവും നേടിയ സംരംഭകനായിരുന്നു സിംപ്സൺ എന്നത് അടിവരയിടുന്നതാണ് ഇത്തരം അംഗീകാരങ്ങൾ.
1968ൽ ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരനായിട്ടാണ് സിംസൺ കളത്തറ അമേരിക്കയിലെത്തിയത്. ന്യൂയോർക്ക് കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന് പാചകകലയിൽ താത്പര്യം ജനിച്ചു. ഓഫീസ് സമയം കഴിഞ്ഞ് കുക്കിംഗ് സ്കൂളിൽ പരിശീലനം നേടുകയും പിന്നീട് അത് അദ്ദേഹത്തിന്റെ ജീവിത വഴിത്തിരിവായി മാറുകയും ചെയ്തു.
1972-ൽ സർക്കാർ ജോലി ഉപേക്ഷിച്ച് അമേരിക്കയിൽ പുതിയ ജീവിതം ആരംഭിക്കാൻ അദ്ദേഹം തീരുമാനിച്ചു. ആദ്യ ജോലി ന്യൂയോർക്കിനടുത്തുള്ള ഹിൽട്ടൺ ഹോട്ടലിലായിരുന്നു. പിന്നീട് വൈറ്റ് പ്ലെയിൻസിലെ ബെംഗാൾ ടൈഗർ എന്ന ചെറിയ ഇന്ത്യൻ റെസ്റ്റോറന്റുമായി ബന്ധപ്പെട്ടു. ഇന്ത്യൻ ഭക്ഷണം തേടിയാണ് അവിടെ ചെന്നത്. ആ റെസ്റ്റോറന്റ് പിന്നീട് അദ്ദേഹം ഏറ്റെടുത്തു.
ഭാര്യ റോസമ്മ. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. മൂത്ത മകൻ - മാത്യു സിംസൺ, ഭാര്യ ലിൻ സിംസൺ - കൊച്ചുമക്കൾ: ഈതൻ സിംസൺ, ജെറമി സിംസൺ, ഓസ്റ്റിൻ സിംസൺ.
രണ്ടാമത്തെ മകൻ ജോൺ സിംസൺ, ഭാര്യ അലക്സ് സിംസൺ കൊച്ചുമകൾ: മിറാബെൽ സിംസൺ. മകൾ - മേരി സിംസൺ, ഭർത്താവ്- ജേസൺ വ്യാൻഡ്. സഹോദരങ്ങൾ: സൈമൺ കളത്തറ, സ്റ്റാൻലി കളത്തറ, സിറെറ്റ പാറക്കടവിൽ.
പൊതുദര്ശനം: മാര്ച്ച് 20, വൈകുന്നേരം നാല് മുതല് ഒമ്പത് വരെ മക്മഹൊന്, ലിയൊണ് & ഹര്റ്റ്നെറ്റ് ഫ്യൂണറൽ ഹോം, 491 മാമാരോനെക്ക് അവന്യു, വൈറ്റ് പ്ലെയിൻസ് , ന്യു യൊര്ക്ക്-10605ൽ.
സംസ്കാര ശുശ്രൂഷ മാര്ച്ച് 21 രാവിലെ 9.30 സെന്റ് ജോണ് ദി ഇവാഞ്ചലിസ്റ്റ് റോമന് കാത്തലിക്ക് ചര്ച്ച്, 148 ഹാമിൽട്ടന് അവന്യു, വൈറ്റ് പ്ലെയിൻസ്, ന്യു യോര്ക്കിൽ.
സംസ്കാരം മൗണ്ട് കാൽവരി സെമിത്തേരി, 575 ഹില്സൈഡ് അവന്യു, വൈറ്റ് പ്ലെയിൻസിൽ.
NRI
ന്യൂയോര്ക്ക്: ഫ്ലോറല് പാര്ക്ക് നിവാസിയും റിട്ട. രജിസ്റ്റേർഡ് നഴ്സുമായ രാധ കെ. മാത്യൂസ് ഫ്ലോറല് പാര്ക്കില് അന്തരിച്ചു. ദീര്ഘകാലം ന്യൂയോര്ക്ക് ആല്ബനി നിവാസിയായിരുന്നു പരേത.
സംസ്കാരം ശുശ്രുഷ ശനിയാഴ്ച രാവിലെ ഒമ്പത് മുതല് 10.30 വരെ ക്രിസ്ത്യന് പ്രെയര് സെന്റര്, സെന്റ് എലിസബത്ത് എപ്പിസ്കോപ്പല് ചര്ച്ച്, 6 ഹാര്വാഡ് സ്ട്രീറ്റ്, ഫ്ലോറല് പാര്ക്ക്, ന്യൂയോര്ക്ക് 11001ൽ.
തുടര്ന്ന് ഓള് സെന്റ് സെമിത്തേരിയില് (855 മിഡില് നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യൂയോര്ക്ക് 11024) സംസ്കാരവും നടക്കും.
NRI
ന്യൂയോര്ക്ക്: വെണ്ണിക്കുളം തെള്ളിയൂര് പട്ടിയാനിക്കല് പരേതനായ കെ.എ. മാത്യൂസിന്റെ മകന് സ്കറിയ എം. പട്ടിയാനി (കുഞ്ഞ് - 50) ന്യൂയോര്ക്കില് അന്തരിച്ചു.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ന്യൂയോര്ക്കിലെ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയില്.
അമ്മ: അന്നമ്മ തോമസ്. ഭാര്യ: സോണിയ പട്ടിയാനി. മക്കള്: അലീന, എയ്ബെന്, അമിത്.
NRI
ന്യൂയോർക്ക്: വൈസ്മെൻ ക്ലബ് ഓഫ് ന്യൂയോർക്ക് - റോക്ലാൻഡ് ചാപ്റ്ററിന്റെ ഉദ്ഘാടനം ഓറഞ്ച്ബർഗിലെ സിത്താർ പാലസ് റസ്റ്ററന്റിൽ നടന്നു.
സ്പോൺസറിംഗ് ക്ലബായ വെസ്റ്റ്ചെസ്റ്റർ ചാപ്റ്റർ പ്രസിഡന്റ് ജോസഫ് മാത്യൂസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, വൈസ്മെൻ ഇന്റർനാഷണൽ യുഎസ് ഏരിയ പ്രസിഡന്റ് ജോസഫ് കാഞ്ചമലയും മുൻ ഏരിയ പ്രസിഡന്റ് ഷാജു സാമും ചേർന്ന് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും പിൻ അണിയിക്കുകയും ചെയ്തു.
ക്ലബിന്റെ ആദ്യ പ്രസിഡന്റായി ഫൊക്കാന മുൻ പ്രസിഡന്റും പ്രവാസി എൻക്ലേവ് പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ പോൾ കറുകപ്പള്ളിയെയും സെക്രട്ടറിയായി അലക്സ് തോമസിനെയും ട്രഷററായി നോഹ ജോർജിനെയും തെരഞ്ഞെടുത്തു.
NRI
ന്യൂയോർക്ക്: അമേരിക്കയിൽ സീറോമലബാർ സമൂഹം കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ സംഭാവനകൾ നൽകിയ റവ.ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഒന്നാം ചരമ വാർഷികം ശനിയാഴ്ച ബ്രോങ്ക്സ് സൈന്റ് തോമസ് സീറോമലബാർ ഫൊറോനാ ദേവാലയത്തിൽ ആചരിക്കും.
രാവിലെ 10ന് ആരംഭിക്കുന്ന വിശുദ്ധ കുർബാനയിൽ ഷിക്കാഗോ സീറോമലബാർ രൂപത ബിഷപ് മാർ ജോയ് ആലപ്പാട്ട് മുഖ്യ കാർമികനാക്കും. വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദികർ സഹകാർമികത്വം വഹിക്കും.
ദിവ്യബലിക്കും ഒപ്പീസിനും ശേഷം, പാരിഷ് ഹാളിൽ അനുസ്മരണ യോഗവും നടക്കും. യോഗത്തിൽ ബിഷപ് മാർ ജോയ് ആലപ്പാട്ട്, വിവിധ വൈദികർ, ആല്മമായ പ്രതിനിധികൾ, ഫാ. ജോസ് കണ്ടത്തിക്കുടിയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ ഇടവക സ്ഥാപിക്കുകയും 18 വർഷത്തിലധികം അതേ ദേവാലയത്തിൽ തന്നെ വികാരിയായി ശുശ്രുഷ ചെയ്തുകയും ചെയ്ത ഫാ. ജോസ് കണ്ടത്തിക്കുടി 2024 ഡിസംബർ 21ന് ന്യൂയോർക്കിൽ വച്ചാണ് അന്തരിച്ചത്.
എല്ലാ വിശ്വാസികളേയും ബ്രോങ്ക്സ് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷന്റെ ഉദ്ഘാടനവും അന്നേദിവസം ബിഷപ് മാർ ജോയ് ആലപ്പാട്ട് നിർവഹിക്കും.
NRI
ന്യൂയോർക്ക്: ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ സീറോമലബാർ രൂപതയായ ഷിക്കാഗോ രൂപത 25 വർഷം പൂർത്തിയാക്കുന്നതിന്റെ രജതജൂബിലി ആഘോഷങ്ങളുടെ പരിസമാപ്തിയിൽ നടക്കുന്ന സീറോമലബാർ കൺവൻഷന്റെ കിക്കോഫ് ന്യൂയോർക്കിലെ റോക്ക്ലാൻഡ് ഹോളി ഫാമിലി സീറോമലബാർ പള്ളിയിൽ നടന്നു.
ഞായറാഴ്ച നടന്ന മനോഹരമായ ചടങ്ങുകൾക്ക് ജൂബിലി കൺവീനർ ഫാ. ജോൺ മേലേപ്പുറം നേതൃത്വം നൽകി. ഇടവക വികാരി ഫാ. സ്റ്റീഫൻ കണിപ്പള്ളിലിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ, കൺവീനർ ഫാ. ജോൺ മേലേപ്പുറത്തെയും ജൂബിലി ചെയർമാൻ ജോസ് ചാമക്കാലയെയും ഹൃദ്യമായി സ്വീകരിച്ചു.
സന്തോഷ് വർഗീസ്, ചെറിയാൻ മാത്യു, ജോസഫ് പള്ളിപുറത്തുകുന്നേൽ, ജോയ് തറത്തട്ടേൽ, ജെസി ജോസഫ്, തോമസ് പാലാച്ചേരി, ഷൈൻ റോയ് എന്നിവർ കിക്കോഫിന് നേതൃത്വം നൽകി.
വിശ്വാസവും അറിവും സൗഹൃദങ്ങളും പങ്കുവയ്ക്കുവാനുള്ള അനുഗ്രഹീതമായ വേദിയാണ് കൺവൻഷനെന്നും യുവജനങ്ങളെ പ്രത്യേകം ഇതിലേക്ക് കൊണ്ടുവരണമെന്നും ഫാ. ജോൺ തന്റെ സന്ദേശത്തിൽ വിശദീകരിച്ചു. രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ഈ വേളയിൽ ആഘോഷിക്കുന്നുണ്ട്.
NRI
ന്യൂയോർക്ക്: ഫൊക്കാന പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ് നയിക്കുന്ന ടീം ഇന്റഗ്രിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും ആവേശോജ്വലമായി. ലോകപ്രശസ്ത മാന്ത്രികനും ചാരിറ്റി പ്രവർത്തകനുമായ പ്രഫ. ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുത്തത് പരിപാടിക്ക് ഭംഗിയും ആകർഷണവും കൂട്ടി.
അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ആശംസകൾ ടീമംഗങ്ങൾക്ക് പുതിയ ഊർജം പകർന്നു. റോക്ക് ലാൻഡിൽ ചേർന്ന പ്രചാരണയോഗത്തിൽ ജനറൽ സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥിയായി മത്സരിക്കുന്ന ആന്റോ വാർക്കി, വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജോസി കാരക്കാട്ട്, അസോസിയേറ്റ് ട്രഷറർ സ്ഥാനാർഥി അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാർഥി അജി ഉമ്മൻ തുടങ്ങിയവർ പങ്കെടുത്തു.
വനിതാ ഫോറം ചെയർ ഷൈനി രാജു, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി എന്നിവരും പങ്കെടുത്തു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി ലിൻഡോ ജോളിയും അഡീഷനൽ അസോസിയേറ്റ് ട്രഷറർ സ്ഥാനാർഥി ഗ്രേസ് മറിയാ ജോസഫും പ്രത്യേകം ആശംസകൾ അറിയിച്ചു.
ആർവിപിമാരും നാഷണൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്ന സമ്പൂർണ സ്ഥാനാർഥിപ്പട്ടിക ഉടനെ പ്രസിദ്ധീകരിക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്പ് വ്യക്തമാക്കി. നിരവധി അസോസിയേഷനുകളിൽ നിന്ന് സ്ഥാനാർഥിത്വ അഭ്യർഥനകൾ ലഭിക്കുന്ന സാഹചര്യത്തിൽ ഓരോരുത്തരെയും ശ്രദ്ധാപൂർവം പരിശോധിക്കുന്ന പ്രക്രിയയിലാണ് എക്സിക്യൂട്ടീവ് കമ്മിറ്റി.
International
ന്യൂയോര്ക്ക്: ന്യൂയോര്ക്ക് സിറ്റിയുടെ ആദ്യ മുസ്ലിം മേയറായ സൊഹ്റാന് മംദാനിയുമായി യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് വൈറ്റ് ഹൗസില് കൂടിക്കാഴ്ച നടത്തി. അരമണിക്കൂറിലധികം ട്രംപും മംദാനിയും കൂടിക്കാഴ്ച നടത്തി. തുടര്ന്ന് നടത്തിയ വാര്ത്താസമ്മേളനത്തില് മംദാനിയെ അദ്ദേഹം പ്രശംസിച്ചു.
സൊഹ്റാന് മംദാനിയുടെ നേതൃത്വത്തില് ന്യൂയോര്ക്ക് സിറ്റിയില് കഴിയുന്നത് തനിക്ക് ‘വളരെ സുഖകരമായ' അനുഭവമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. മംദാനിയുടെ പ്രവര്ത്തനങ്ങള് സംബന്ധിച്ചുള്ള തന്റെ ധാരണകളെ ഈ കൂടിക്കാഴ്ച മാറ്റിമറിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.
മംദാനി മേയറായി തെരഞ്ഞെടുക്കപ്പെട്ടാല് ന്യൂയോര്ക്ക് സിറ്റിക്ക് നല്കുന്ന ഫെഡറല് ഫണ്ടിംഗ് പിന്വലിക്കുമെന്നും നാഷണല് ഗാര്ഡിനെ അയയ്ക്കാന് മടിക്കില്ലെന്നും ട്രംപ് മുന്പ് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി പറഞ്ഞത് ‘ഞാന് കരുതിയതിലും കൂടുതല് കാര്യങ്ങളില് ഞങ്ങള്ക്ക് യോജിപ്പുണ്ട്' എന്നായിരുന്നു. മംദാനി തന്നെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നതില് കുഴപ്പമില്ലെന്നും അദ്ദേഹത്തെ സാക്ഷിയാക്കി ട്രംപ് പറഞ്ഞു.
NRI
ന്യൂയോർക്ക്: മന്ത്രയുടെ ഭരണ സമിതി കൈമാറ്റം ശനിയാഴ്ച ന്യൂയോർക്കിലെ ഓറഞ്ച് ബർഗിലുള്ള സിറ്റാർ പാലസിൽ നടക്കും. പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ, സെക്രട്ടറി ഉണ്ണി തൊയക്കാട്ട്, ട്രസ്റ്റി ചെയർ വിനോദ് കെയാർക്കെ, മുൻ പ്രസിഡന്റുമാരായ ശ്യാം ശങ്കർ, ഹരി ശിവരാമൻ എന്നിവർ പങ്കെടുക്കും.
മന്ത്രയുടെ മൂന്നാമത് ഗ്ലോബൽ ഹിന്ദു കൺവൻഷൻ ന്യൂയോർക്കിൽ 2027 ജൂലൈയിൽ നടക്കുമെന്ന് പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ അറിയിച്ചു. നോർത്ത് അമേരിക്കയിലെ ഹിന്ദു സമൂഹത്തിൽ കുറഞ്ഞ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ മന്ത്രയുടെ അടുത്ത രണ്ടു വർഷത്തെ കർമപരിപാടികളെ കുറിച്ച് പുതിയ ഭരണ സമിതി വിവരിക്കും.
മന്ത്രയുടെ ട്രസ്റ്റി ബോർഡിന്റെ പുതിയ ഭാരവാഹികളും ചുമതലയേൽക്കും.
NRI
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി നിയുക്ത മേയർ സൊഹ്റാന് മംദാനിയുടെ പുതിയ ഭരണകൂടത്തിൽ പ്രവർത്തിക്കാൻ അപേക്ഷിച്ചത് 50,000-ത്തിലധികം പേർ. മംദാനിയുടെ ട്രാൻസിഷൻ പോർട്ടൽ വഴിയാണ് അപേക്ഷകൾ ലഭിച്ചത്.
സർക്കാർ സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുമെന്ന ജനങ്ങളുടെ പ്രതീക്ഷയാണ് ഈ വൻ പ്രതികരണത്തിന് കാരണമെന്ന് മംദാനി പറഞ്ഞു. കമ്യൂണിറ്റി ഓർഗനൈസർമാർ, പോളിസി വിദഗ്ധർ, പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ, ന്യൂയോർക്കിലെ സാധാരണ തൊഴിലാളികൾ എന്നിവരടങ്ങുന്ന വൈവിധ്യമാർന്ന ഒരു ടീമിനെയാണ് മംദാനിയുടെ ട്രാൻസിഷൻ ടീം തേടുന്നത്.
അപേക്ഷകൾ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്. ഇതിന് പുറമെ, മംദാനിയുടെ ട്രാൻസിഷൻ കമ്മിറ്റി 30 മണിക്കൂറിനുള്ളിൽ 7,000-ത്തിലധികം ദാതാക്കളിൽ നിന്ന് 517,947 ഡോളർ (ഏകദേശം 4.3 കോടി രൂപ) സമാഹരിച്ചു. ഇത് കഴിഞ്ഞ രണ്ട് മേയർമാരുടെ ആദ്യ ടേം ട്രാൻസിഷൻ ഫണ്ടിംഗിനേക്കാൾ കൂടുതലാണ്.
International
വാഷിംഗ്ടൺ ഡിസി: സൊഹ്റാൻ മംദാനി-ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്. ന്യൂയോർക്ക് മേയറായ സൊഹ്റാൻ മംദാനിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് വൈറ്റ്ഹൗസിൽ നിന്ന് ഇതുസംബന്ധിച്ച് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഞായറാഴ്ച ആയിരുന്നു ട്രംപ് കൂടിക്കാഴ്ചയെ കുറിച്ച് വ്യക്തമാക്കിയത്. എന്നാൽ കൂടിക്കാഴ്ച എന്ന് നടക്കുമെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ട്രംപിന്റെ കൂടിക്കാഴ്ച പ്രഖ്യാപനത്തിന് പിന്നാലെ സൊഹ്റാൻ മംദാനിയുടെ ഓഫീസ് ന്യൂയോർക്കിന്റെ നന്മയ്ക്കായി വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന് പ്രതികരിച്ചിരുന്നു. ജനുവരിയിലാണ് മംദാനി ചുമതലയേൽക്കുക.
NRI
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉഷ ജോർജ് മത്സരിക്കുന്നു. ലീല മാരേട്ട് നയിക്കുന്ന പാനലിൽ നിന്നാണ് ഉഷ ജോർജ് മത്സരിക്കുന്നത്.
40 വർഷത്തിലധികം ക്ലിനിക്കൽ കെയർ, മാനസികാരോഗ്യ സേവനങ്ങൾ, നഴ്സിംഗ് മേഖലയിൽ പ്രവർത്തിച്ച പരിചയമുള്ള വ്യക്തിയാണ് ഉഷാ ജോർജ്.
രണ്ട് തവണ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്കിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഉഷ സജീവമാണ്.
2018ലെ ഫൊക്കാന നാഷണൽ കൺവൻഷനിൽ, ഉഷ ജോർജ് സജീവമായി പ്രവർത്തിച്ചിരുന്നു. 2018 മലയാളി മങ്ക മത്സരം, പുഷ്പ അലങ്കാര മത്സരം, ഗാന മത്സരങ്ങൾ തുടങ്ങിയ കമ്മിറ്റികൾക്ക് നേതൃത്വം കൊടുക്കുകയും വിധികർത്താവായി പ്രവർത്തിക്കുകയും ചെയ്തു.
നിലവിൽ, ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ വനിതാ ഫോറം ചെയർപഴ്സൺ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ന്യൂയോർക്ക് മഹിളാ കോൺഗ്രസ് ചെയർ, കേരള ചാപ്റ്ററിന്റെ നാഷണൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്.
NRI
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് (അപ്പ്സ്റ്റേറ്റ്) റീജിയണിന്റെ കൺവൻഷൻ കിക്കോഫിൽ അടുത്ത വർഷം ജൂലൈയിൽ പോക്കനോസിലെ കൽഹാരിയിൽ നടക്കുന്ന ഫൊക്കാന കൺവൻഷന് സ്പോൺസറാമാരായി നിരവധി പേർ.
ഒരു ലക്ഷത്തിൽപരം ഡോളർ ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവൻഷനിൽ നടന്ന കിക്ക് ഓഫിൽ സമാഹരിച്ചതായി ഭാരവാഹികൾ അറിയിച്ചു.
പതിനായിരം ഡോളർ വീതം നൽകുന്ന രണ്ടു സ്പോൺസർമാരാണ് മുന്നോട്ടു വന്നത്. 5000 ഡോളർ വീതം നൽകുന്ന 10 സ്പോൺസർമാരും. നിരവധി പേർ കൺവൻഷനിൽ പങ്കെടുക്കുന്നത്തിന് രജിസ്ട്രേഷൻ തുകയും ചടങ്ങിൽ കൈമാറി.
റീജിണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി, പ്രസിഡന്റ് സജിമോൻ ആന്റണിക്ക് ചെക്ക് നൽകികൊണ്ട് റീജിയണൽ കിക്ക് ഓഫ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ, അഡി. ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, മുൻ പ്രസിഡന്റും ഇന്റർനാഷണൽ കോഓർഡിനേറ്ററുമായ പോൾ കറുകപ്പള്ളിൽ എന്നിവരും സന്നിഹിതരായിരുന്നു.
സജിമോൻ ആന്റണി ഫൊക്കാന കിക്ക് ഓഫ് ഉദ്ഘടനം ചെയ്തുകൊണ്ട് ഫൊക്കാന കൺവൻഷന് 2,800 ഡോളർ ചെലവുകുന്ന രജിസ്ട്രേഷനാണ് നാല് പേർക്ക് 1500 ഡോളറിന് നൽകുന്നത് എന്ന് വിശദികരിച്ചു.
ഈ ഡിസ്കൗണ്ട്ഡ് റേറ്റ് ഡിസംബർ 31 വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും അറിയിച്ചു. ഇത് ഒരു ഫാമിലി കൺവൻഷൻ ആയിരിക്കുമെന്നും രജിസ്ട്രേഷൻ വിനോദത്തിന് മുൻഗണന നൽകിയാണ് കൺവൻഷൻ പദ്ധതി ചെയ്യുന്നത് എന്ന് സജിമോൻ ആന്റണി അറിയിച്ചു.
പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടു ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ആൻഡ് ഔട്ട് ഡോർ വാട്ടർ പാർക്കാണ്. ആഫ്രിക്കൻ മരുഭൂമിയുടെ പേരാണ് ഈ റിസോർട്ടിന് നൽകിയിരിക്കുന്നത്.
ആഫ്രിക്കൻ സംസ്കാരവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ശില്പങ്ങളും അതിവിശാലമായ ഹോട്ടൽ സമുച്ചയത്തെ വ്യത്യസ്തമാക്കുന്നു. പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിതമായ പോക്കണോ മൗണ്ടൻസിലാണ് റിസോർട്ട്. ന്യൂയോർക്കിൽ നിന്ന് രണ്ടു മണിക്കൂർ ദൂരം മാത്രം.
ഫിലാഡഫിയ, ന്യൂജഴ്സി, ന്യൂ ഇംഗ്ലണ്ട്, വാഷിംഗ്ടൺ ഡിസി തുടങ്ങി ഈസ്റ്റ് കോസ്റ്റിൽ മിക്കയിടത്തും നിന്നും അതുപോലെ കാനഡയിൽ നിന്നും ഡ്രൈവ് ചെയ്തു വരാൻ പറ്റുന്നതാണ് ഈ വേദി.
കാലാവസ്ഥയും രമണീയമായ ഭൂപ്രകൃതിയുമാണ് പോക്കണോസിനെ ഏവരുടെയും പ്രിയങ്കരമാക്കുന്നു. അതുകൊണ്ട് തന്നെ വളരെ അധികം ഫാമിലി രജിസ്ട്രേഷൻ ലഭിക്കുന്നുണ്ടെന്നും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.
മികച്ച റിസോർട്ട് ആയതിനാൽ ചെലവ് കൂടുമെങ്കിലും എല്ലാവർക്കും സ്വീകാര്യമായ രജിസ്ട്രേഷൻ നടപ്പിലാക്കി മുന്നോട്ട് പോകുന്നത്. കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു ഒരു ചരിത്ര കൺവൻഷൻ ആക്കുവാൻ ആണ് ഫൊക്കാന ശ്രമിക്കുന്നത് എന്ന് ട്രഷറർ ജോയി ചാക്കപ്പൻ അറിയിച്ചു.
രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന എല്ലാവർക്കും വാട്ടർ പാർക്ക് ഫ്രീ ആയിരിക്കും. ഫുഡ്, വാട്ടർ പാർക്ക് , അക്കോമഡേഷൻ, കൾച്ചറൽ ഇവന്റസ്, ബങ്കെറ്റ്, സ്റ്റാർ നൈറ്റ് എന്നിവ ഉൾപെടയാണ് രജിസ്ട്രേഷൻ പാക്കേജ്. അതുപോലെ തന്നെ വളരെ അധികം പ്രമുഖ കമ്പനികളുടെ ഔട്ട് ലെറ്റ് സ്റ്റോറുകൾ അടുത്ത് തന്നെയുള്ളത് എന്ന് ജോയി ചാക്കപ്പൻ അറിയിച്ചു.
പ്രമുഖ വ്യക്തികളും സിനിമ താരങ്ങൾ അവതരിപ്പിക്കുന്ന കലാ മേളകളും അമേരിക്കയിലെയും ഇന്ത്യയിലെയും കാനഡയിലേയും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന കൺവൻഷൻ ഫൊക്കാനയുടെ ചരിത്രത്തിൽ സ്ഥാനം പിടിക്കുമെന്നു ഇന്റർനാഷണൽ കോഓർഡിനേറ്റർ പോൾ കറുകപ്പള്ളിലും അറിയിച്ചു.
NRI
ന്യൂയോർക്ക് : ഫൊക്കാന ന്യൂയോർക്ക് അപ്പ്സ്റ്റേറ്റ് റീജണൽ കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഫുഡ് ഫെസ്റ്റിവൽ, യൂത്ത് ഫെസ്റ്റിവൽ, സ്പെല്ലിംഗ് ബീ കോംപറ്റീഷൻ, ചിട്ടുകളി മത്സരം, ഫൊക്കാന കലഹരി ഇന്റർനാഷണൽ കൺവെൻഷൻ കിക്ക് ഓഫ് തുടങ്ങിയ നിരവധി പരിപാടികളോട് ആണ് റീജണൽ കൺവൻഷൻ ചിട്ടപ്പെടുത്തിയിട്ടുള്ളത് . ഒക്ടോബർ 25 ശനിയാഴ്ച റോക്കലാൻഡ് കൗണ്ടിയിലെ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് (400 Willow Grove Road, Stony Point , Rockland County) നടത്തുന്ന റീജണൽ കൺവൻഷനിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു.
ഫൊക്കാന ന്യൂയോർക്ക് റീജണൽ കൺവൻഷൻ ഒരു സാംസ്കാരിക ഉത്സവം അയിത്തന്നെയാണ് നടത്തുന്നത് . ഇന്ത്യയുടെ ഭക്ഷ്യ സംസ്കാരത്തെയും ,സാംസ്കാരിക തനിമമയെയും അമേരിക്കയിൽ പരിചയപ്പെടുത്തുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നയാണ്.
ലോകമെമ്പാടുമുള്ള പ്രിയപ്പെട്ട വിഭവങ്ങൾ ഉൾക്കൊള്ളുന്ന മികച്ച ഭക്ഷണങ്ങൾ ഉൾപ്പെടിത്തി ഫുഡ് ഫെസ്റ്റിവൽ വേറിട്ടതാകുന്നു. കർണാടക, ഇറ്റാലിയൻ, പഞ്ചാബി, മെക്സിക്കൻ, ഹൈദരാബാദി, തായ്, തമിഴ്നാട്, ഗോവൻ തുടങ്ങിയ പ്രത്യേക ഭക്ഷണവിഭവങ്ങൾ അനായാസം രുചിമുകുളങ്ങളെ ത്രസിപ്പിക്കാൻ കഴിയും എന്ന കാര്യത്തിൽ സംശയം ഇല്ല.
രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഫുഡ് ഫെസ്റ്റിവലിൽ നിരവധി വിഭവങ്ങള് രുചിക്കാനും, സമ്പന്നമായ ഭാരതീയ പാചക പൈതൃകത്തിന്റെ വൈവിധ്യങ്ങള് മനസിലാക്കാനും ഫെസ്റ്റിവല് സന്ദര്ശിക്കുന്നവര്ക്കായി അവസരം ഒരുക്കിരിക്കുന്നു.
സുഹൃത്തുക്കൾ ഒത്തൊരുമിച്ചോ കുടുംബമായോ ആഘോഷിക്കാനുള്ള മികച്ച ഒരു അവസരമാണ് ഫൊക്കാന റീജണൽ കൺവൻഷൻ. തത്സമയ സംഗീത പരിപാടി ഉൾപ്പെടുത്തി ഒരു ഉത്സവ ആഘോഷമായാണ് റീജണൽ കൺവൻഷൻ ചിട്ടപ്പെടിത്തിയിട്ടുള്ളത്. ഈ കലാ മേളകൾ അവിസ്മരണീയമായ ഓർമകളെ സൃഷ്ടിക്കാനും നമ്മുടെ ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാനും തക്ക രീതിയിലാണ് ഈ റീജണൽ കൺവൻഷൻ പ്ലാൻ ചെയ്തിരിക്കുന്നത് .
9 മണിക്ക് ആരഭിക്കുന്ന ചീട്ടുകളി മത്സരം. 3 മണി മുതൽ കുട്ടികളുടെ കലോത്സവം, കണ്ണഞ്ചിപ്പിക്കുന്ന വിവിധ കലാപരിപാടികൾ തുടങ്ങി നിരവധി പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട് . വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ ഫാ. ഡേവിസ് ചിറമേൽ മുഖ്യഅഥിതിയായി പങ്കെടുക്കുന്നതോടൊപ്പം ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുക്കും.
റീജണൽ കണ്വന്ഷന്റെ പ്രവര്ത്തങ്ങള്ക്കായി റീജണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി, റീജണൽ കോർഡിനേറ്റർ ഷീല ജോസഫ്, റീജണൽ സെക്രട്ടറി അഭിലാഷ് പുളിക്കത്തൊടി, റീജണൽ ട്രഷർ ഷൈമി ജേക്കബ്, റീജണൽ ജോയിന്റ് സെക്രട്ടറി സാജൻ മാത്യു, റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ലിജോ ജോൺ, യൂത്ത് ഫെസ്റ്റിവൽ കോർഡിനേറ്റർ റോയി ആന്റണി എന്നിവരുടെ എന്നിവരുടെ നേതൃത്വത്തില് ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
NRI
ന്യൂയോർക്ക്: യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ മലയാളത്തിലെ സുപ്രസിദ്ധ ഗായകരായ ഇമ്മാനുവേൽ ഹെൻറി, റോയ് പുത്തൂർ, മെറിൻ ഗ്രിഗറി, മരിയ കോലാടി എന്നിവർ നയിക്കുന്ന "സ്നേഹ സങ്കീർത്തനം' എന്ന ക്രിസ്തിയ സംഗീത വിരുന്ന് ഞായറാഴ്ച ന്യൂയോർക്കിൽ നടക്കും.
വെെകുന്നേരം അഞ്ചിന് ന്യൂയോർക്ക് എൽമോന്റ് സീറോമലങ്കര കാത്തലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ്(1510, DePaul Street, Elmont, NY 11003) പരിപാടി നടക്കുന്നത്.
യേശുദാസ് ജോർജ്, ജേക്കബ് സാമുവേൽ, ഹരികുമാർ പന്തളം, എബി ജോസഫ് എന്നിവർ നേതൃത്വം നൽകുന്ന ലൈവ് ഓർക്കസ്ട്രായും സംഗീത വിരുന്നിന് മികവേകും.
ഡിവൈൻ മ്യൂസിക് ആൻഡ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ഈ സംഗീത വിരുന്നിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും പ്രവേശന പാസ് കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.
സൗജന്യ പാർക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ലാജി തോമസ് - 516 849 0368.
NRI
ന്യൂയോർക്ക്: യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ അഞ്ചിന് വൈകുന്നേരം അഞ്ചിന് ന്യൂയോർക്ക് എൽമോന്റ് സീറോമലങ്കര കാത്തലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ "സ്നേഹ സങ്കീർത്തനം' എന്ന പേരിൽ ക്രിസ്തീയ സംഗീത വിരുന്ന് സംഘടിപ്പിക്കും.
പ്രശസ്ത ക്രിസ്തീയ ഭക്തിഗായകൻ റോയി പുത്തൂർ, അനേകം ക്രിസ്തീയ ആൽബങ്ങളിലൂടെ പ്രശസ്തയായ മരിയ കോലാടി എന്നിവരെ കൂടാതെ പിന്നണി ഗായിക മെറിൻ ഗ്രിഗറി, ക്രൈസ്തവ ഗാന രംഗത്ത് നിറസാന്നിധ്യമായ ഇമ്മാനുവൽ ഹെൻറി എന്നീ ഗായകരും ലൈവ് ഓർക്കസ്ട്രയും ചേർന്ന് ഈ സംഗീത വിരുന്നിന് മികവേകും.
ഡിവൈൻ മ്യൂസിക് ആൻഡ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ഈ സംഗീത വിരുന്നിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതും സൗജന്യ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ലാജി തോമസ് - 516 849 0368.